സൽമാൻ
ഫാരിസ്
കോഴിക്കോട്: കൊറിയറായി വിദേശത്തുനിന്നെത്തിച്ച മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. കുണ്ടായിത്തോട് സ്വദേശി സൽമാൻ ഫാരിസിനെയാണ് (25) എക്സൈസ് അറസ്റ്റുചെയ്തത്. 300ൽപരം എൽ.എസ്.ഡി സ്റ്റാമ്പ്, പത്ത് ഗ്രാം എം.ഡി.എം.എ, കഞ്ചാവ്, ലഹരി തൂക്കിവിൽക്കാനുപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ് എന്നിവയാണ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അരവിന്ദ്ഘോഷ് റോഡിലെ കൊറിയർ സ്ഥാപനത്തിൽനിന്നാണ് ലഹരിവസ്തുക്കളടങ്ങിയ പാർസൽ പിടിച്ചത്. പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് സൽമാനെ അറസ്റ്റുചെയ്തത്.
വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് മേധാവി അസി. എക്സൈസ് കമീഷണർ അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവന്റിവ് ഓഫിസർമാരായ പ്രജോഷ്, സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മുഹമ്മദലി, സുബിൻ, വിശാഖ്, രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി റിമാൻഡ്ചെയ്തു. കേസിന്റെ തുടരന്വേഷണ ചുമതല കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബുവിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.