എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പി.ടി.എ കമ്മിറ്റി പാരന്റിങ് സെഷൻ അഹമ്മദ് ദേവർ കോവിൽ  എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വാദി ഹുസ്ന പബ്ലിക് സ്കൂൾ സംഗീത മേളയും പാരന്റിങ് ക്ലാസും

എളേറ്റിൽ: എളേറ്റിൽ വാദി ഹുസ്ന പബ്ലിക് സ്കൂളിൽ പി.ടി.എ കമ്മിറ്റി സംഗീത മേളയും പാരന്റിങ് സെഷനും സംഘടിപ്പിച്ചു. ‘ഒലീവിയ 2026’ എന്ന പേരിൽ നടത്തിയ പരിപാടി മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചു. പി.ടി.എ ജനറൽബോഡിയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ അബൂബക്കർ സിദ്ദിഖ്, വാദിഹുസ്ന സ്കൂൾ മാനേജർ കെ. അബ്ദുൽ കാദർ, അധ്യാപികമാരായ നഷ്വ കാരാട്ട്, പി. ഷീന, കെ.ബി. ഷറീന, ഷേർലി വർഗീസ്, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എം.പി. ഷാജി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി. മുനീർ സ്വാഗതവും പി.ടി.എ ജോ സെക്ര. നസീറ നന്ദിയ​ും പറഞ്ഞു. 20 വർഷം പൂർത്തിയാക്കിയ അധ്യാപികമാരെയും ജീവനക്കാരെയും ആദരിച്ചു. സംഗീത സന്ധ്യയും നടന്നു.


Tags:    
News Summary - Vadi Husna public school pta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.