ദേശീയ പാതക്കെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

വടകര: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഡ്രെയിനേജിനായി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

തലശ്ശേരി ചേറ്റംകൂൺ സ്വദേശി മർവയിൽ മുഹമ്മദ് അഖിനാണ് (32) ഗുരുതരമായി പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

വടകര ലിങ്ക് റോഡ് ജങ്ഷന് സമീപം ഓവുചാൽ നിർമാണത്തിനായി എടുത്ത താഴ്ച്ചയുള്ള കുഴിയിലേക്ക് ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബൈക്ക് മറിയുകയായിരുന്നു. കുഴിക്ക് സംരക്ഷണമായി വെച്ചിരുന്ന കോൺക്രീറ്റ് സ്ലാബിൽ തട്ടിയാണ്

ബൈക്ക് കുഴിയിലേക്ക് പതിച്ചത്. ബൈക്കിനൊപ്പം കോൺക്രീറ്റ് സ്ലാബും കുഴിയിലേക്ക് വീണെങ്കിലും മുഹമ്മദ് അഖിന് തലനാരിഴക്കാണ് ജീവൻ തിരിച്ചുകിട്ടിയത്.

വാരിയെല്ലിനും ശരീരമാസകലവും പരിക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയുമുണ്ടായി. വടകര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Biker seriously injured after falling into a pothole on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.