മുഹമ്മദ് ഷഫീക്ക്
കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 254.85 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി പൊലീസ് പിടിയിൽ. മാതമംഗലം തായ്ട്ടേരി കളരികണ്ടി ഹൗസിൽ മുഹമ്മദ് ഷഫീക്കിനെയാണ് (37) നാർകോട്ടിക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘത്തിലെ മുഖ്യ കണ്ണിയാണ് ഷഫീക്ക്. വല്ലപ്പോഴും കോഴിക്കോട് വരുന്ന ഷഫീക്ക് ബംഗളൂരുവിൽ വെച്ചാണ് ഇടപാടുകൾ നടത്തുന്നത്. ബംഗളൂരുവിൽ ടാക്സി ഡ്രൈവറാണ്. ജോലിയുടെ മറവിലാണ് വിൽപന. ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് ലഹരിക്കച്ചവടം നടത്തുന്നതാണ് രീതി.
ഡൻസാഫ് എസ്.ഐ മനോജ് ഇടയേടത്ത്, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, എം.കെ. ലതീഷ്, പി.കെ. സരുൺകുമാർ, എം. ഷിനോജ്, എൻ.കെ. ശ്രീശാന്ത്, പി. അഭിജിത്ത്, കെ.എം. മഷ്ഹൂർ, പി.കെ. ദിനീഷ്, ഇ. അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്.ഐ സാബുനാഥ്, എ.എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒമാരായ ശ്രീരാഗ്, രാകേഷ്, ഷിഹാബുദ്ദീൻ, ഹരീഷ്കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.