Posted On
date_range Updated On
date_range ലഹരി വിൽപന: പ്രതിക്കെതിരെ പോക്സോ കേസും
കോഴിക്കോട്: ലഹരി വിൽപനയുമായി ബന്ധപ്പെട്ട് പിടിയിലായയാൾക്കെതിരെ പോക്സോ കേസും. കൊല്ലം സ്വദേശി തൊടിയിൽ അൻസാറിനെതിരെയാണ് കസബ പൊലീസ് പോക്സോ കുറ്റവും ചുമത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾക്കെതിരായ കേസിന്റെ അന്വേഷണത്തിനിടെ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ലഭിക്കുകയായിരുന്നു. തുടർന്നാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പ്രതി റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.