ഉണ്ണികുളം ഇരുമ്പോട്ടു പൊയിലിൽ മയക്കുമരുന്ന് കച്ചവടത്തിന് അറുതിയില്ല; എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു

പൂനൂർ: ഉണ്ണികുളം പഞ്ചായത്തിലെ 12ാം വാർഡിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമാകുന്നതായി പരാതി. ഇരുമ്പോട്ടുപൊയിൽ പ്രദേശത്ത് മയക്കുമരുന്ന് വിൽപന നടത്തുന്നയാൾക്കെതിരെ നിരവധി തവണ പൊലിസിലുൾപ്പെടെ പരാതി നൽകിയിരുന്നു. വിദൂര പ്രദേശങ്ങളിൽ നിന്നടക്കം യുവാക്കളാണ് കഞ്ചാവും എം. ഡി.എം.എയും ഉപയോഗിക്കാനായി ഇവിടെയെത്തുന്നതായാണ് ആക്ഷേപം.

മയക്കുമരുന്നിനെതിരായ സംസ്ഥാന സർക്കാറിന്റെ ബോധവത്കരണ പരിപാടികൾ സജീവമായ വേളയിൽ ഇരുമ്പോട്ടു പൊയിൽ പ്രദേശത്ത് മയക്കുമരുന്ന് വിൽപനക്ക് ശമനമുണ്ടായിരുന്നു. എന്നാൽ, പ്രചാരണങ്ങൾ അവസാനിച്ചതോടെ വീണ്ടും മയക്കുമരുന്ന് സംഘം തല പൊക്കിയിരിക്കുകയാണ്. എതിർക്കുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പറയുന്നു. നിർമ്മാണത്തിലിരിക്കുന്ന വീടുകൾക്ക് മുന്നിലും കാറിൽ കറങ്ങിയുമാണ് ലഹരി വിൽപനയെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Drug sale: Natives in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.