റിബിൻ അബ്ദുല്ല
നന്മണ്ട: ഡൽഹി റിപ്പബ്ലിക് ദിന പരേഡിന്റെ പ്രൈം മിനിസ്റ്റർ റാലിയുടെ സതേൺ കന്റീൻജന്റിനെ ഇത്തവണ റിബിൻ അബ്ദുല്ല നയിക്കും. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജ് എൻ.സി.സി യൂനിറ്റ് അണ്ടർ ഓഫിസറാണ് റിബിൻ. രാമല്ലൂർ സ്വദേശിയായ ഷരീഫിന്‍റെയും അസ്മാബിയുടെയും മകനാണ്. കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണേന്ത്യൻ എൻ.സി.സി കന്റീൻജന്റിന്റെ പരേഡ് കമാന്ററായി ടീമിനെ നയിക്കാനുള്ള അപൂവ ഭാഗ്യമാണ് റിബിന് ലഭിച്ചിരിക്കുന്നത്.
ന്യൂഡൽഹിയിലെ ഫിൽഡ് മാർഷൽ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി എൻ.സി.സി കാഡറ്റുകളിൽനിന്നും സല്യൂട്ട് സ്വീകരിക്കുന്നത്. കേരള ആൻഡ് ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലാണ് സംസ്ഥാനത്ത് നിന്നുള്ള കാഡറ്റുകൾ പരേഡിൽ അണിനിരക്കുന്നത്. 29 കേരള എൻ.സി.സി ബറ്റാലിയൻ മലപ്പുറത്തിന് കീഴിൽ വരുന്ന നാലായിരത്തിൽ പരം എൻ.സി.സി കാസറ്റുകളിൽനിന്നും പരേഡിന് അവസരം ലഭിക്കുന്ന ഏക എൻ.സി.സി കാഡറ്റാണ് റിബിൻ. കോളേജ് കായിക വകുപ്പ് മേധാവിയും എൻ.സി.സി ഓഫിസറുമായ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്തിന്റെ കീഴിലാണ് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയത്.
റിബിന്റെ പിതാവ് ഷരീഫ് പറപ്പൂർ ഐ.യു.എച്ച്.എസിൽ അധ്യാപകനും മാതാവ് അസ്മാബി ജി.എച്ച്.എസ്.എസ് കൊക്കലൂരിലെ അധ്യാപികയുമാണ്. സഹോദരി അഖില ശരീഫ് ബിരുന്താനന്തര വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.