കോഴിക്കോട്: നിരവധി മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.നല്ലളം ഗിരീഷ് തിയറ്ററിന് സമീപം ആശാരി തൊടിയിൽ നൗഷാദ് (41) ആണ് സിറ്റി ക്രൈം സ്ക്വാഡിെൻറയും മെഡിക്കൽ കോളജ് പൊലീസിെൻറയും പിടിയിലായത്. മായനാട് കളരി ബസ്സ്റ്റോപ്പിന് സമീപത്തെ വാഹനപരിശോധനയിലാണ് ഇയാൾ പൊലീസ് പിടിയിലായത്.
ചേവായൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് 30ലധികം മാലകൾ കവർന്നുവെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ച് വർഷമായി കോഴിക്കോട് നഗരത്തിൽ നിരവധി മാല പൊട്ടിക്കൽ കേസുകളിൽ പ്രതിയാണിയാൾ. കൊണ്ടോട്ടി
കലാമ്പ്രം എക്കാംപറമ്പിൽ വാടകക്ക് താമസിക്കുകയാണ് നൗഷാദ്. പല മോഷണസംഭവങ്ങളിലും ഒരേ ശരീരപ്രകൃതമുള്ളയാളാണ് പ്രതി എന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.
പേക്ഷ ഇയാളെ കണ്ടെത്താനായിരുന്നില്ല. അഞ്ഞൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. കവർച്ചയുടെ സമയം, കവർച്ചക്കാരൻ പോകുന്ന വഴി, സമയം എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയായിരുന്നു. പൊലീസിെൻറ വലയിൽ വീഴാതെ സമർഥമായാണ് ഇയാൾ സഞ്ചരിച്ചിരുന്നത് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ. മനോജ്, സീനിയർ സി.പി.ഒ എം. ഷാലു, സി.പി.ഒമാരായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ എന്നിവരെ കൂടാതെ മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു, സബ് ഇൻസ്പെക്ടർ രമേഷ് കുമാർ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.