കോഴിക്കോട്: നട്ടെല്ലിലെ ജന്മനായുള്ള തകരാറും കാലിനടിയിലെ പഴുപ്പും മൂലം പ്രയാസമനുഭവിക്കുന്ന ഡാനിഷ് ഹസന് ചികിത്സക്ക് വഴിയൊരുങ്ങുന്നു. പത്രവാർത്തയും സമൂഹ മാധ്യമങ്ങൾ വഴിയുള്ള സഹായാഭ്യർഥനയും വഴി 5, 7000 രൂപ ഡാനിഷിെൻറ ചികിത്സക്കായി ലഭിച്ചു.
ആധുനിക വീൽചെയർ നൽകാൻ ടീം നാദാപുരം കൂട്ടായ്മ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്തമാസം ശസ്ത്രക്രിയക്കായി പാലക്കാട് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയക്ക് മാത്രം ആറു ലക്ഷം രൂപയും മരുന്നിനും ദീർഘകാലം അവിടെ താമസിക്കുന്നതിന് മറ്റ് ചെലവുകളും വരും.
16 വയസ്സുകാരനായ ഡാനിഷ് ഹസൻ ജന്മനാ നട്ടെല്ലിനുള്ള തകരാർ മൂലം ഇതുവരെ സ്വന്തം കാലിൽ എഴുന്നേറ്റു നടന്നിട്ടില്ല. സ്വാഭാവികമായ മലമൂത്ര വിസർജനശേഷിയില്ല. ക്രിത്രിമസംവിധാനങ്ങളിലൂടെയാണ് പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത്. കാലിനടിയിൽ വലിയ തുളകൾ രൂപപ്പെടാൻ തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി.
പ്രയാസങ്ങൾക്കിടയിലും വിദ്യാഭ്യാസം മുടങ്ങിയില്ല. വെസ്റ്റ് ഹിൽ പോളിടെക്നിക്കിൽ കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് പഠിക്കുകയാണിപ്പോൾ. കാലിനടിയിൽ ദ്വാരങ്ങൾ രൂപപ്പെടുന്നതിനും എല്ലിെൻറ തെറ്റായ വളർച്ചക്കുമുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞാൽ നടക്കാൻ പറ്റുന്ന അവസ്ഥയിലാവും എന്ന ഡോക്ടറുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഡാനിഷും പിതാവ് സുൽഫിക്കറും. പതിനെട്ട് വയസ്സ് പൂർത്തിയാവുന്നതിനു മുമ്പ് ഈ ശസ്ത്രക്രിയ നടത്തിയാലേ ഫലമുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഒന്നരവർഷത്തിനിടയിൽ വിവിധ ഘട്ടങ്ങളായാണ് ശസ്ത്രക്രിയ നടത്തേണ്ടത്.
ഓട്ടോ ഡ്രൈവറായ സുൽഫിക്കറിന് നിലവിൽ 14 ലക്ഷം രൂപയോളം കടമുണ്ട്. മകനെ ശസ്ത്രക്രിയ നടത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. Google Pay number 8547906785 (SULPHIKAR P.K) SBI BANK ACCOUNT NUMBER: 33046784464 IFSC Code:SBIN0009593.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.