കളൻതോട് കെ.എം.സി.ടി എൻജിനീയറിങ് വിദ്യാർഥികൾ കറൻസികളിലെ കൊറോണ വൈറസുകളെ നശിപ്പിക്കാൻ തയാറാക്കിയ കറൻസി ഡിസിൻെഫക്ടർ പ്രദർശിപ്പിക്കുന്നു
Posted On
date_range Updated On
date_range കറൻസി അണുമുക്തമാക്കാൻ വിദ്യാർഥികളുടെ 'യന്തിരൻ'
കറൻസി അണുമുക്തമാക്കാൻ വിദ്യാർഥികളുടെ 'യന്തിരൻ'മുക്കം: കറൻസികളിൽ പടർന്ന കൊറോണ വൈറസുകളെ നശിപ്പിക്കുന്നതിന് കറൻസി ഡിസിൻെഫക്ടർ യന്ത്രവുമായി വിദ്യാർഥികൾ. കളൻതോട് കെ.എം.സി.ടി എൻജിനീയറിങ് കോളജിലെ അഞ്ചുപേരാണ് പ്രോട്ടോ ടൈപ് മാതൃകയിെല യന്ത്രം നിർമിച്ചിരിക്കുന്നത്.
പ്രിൻസിപ്പൽ സി. രംജീത്, അസി. പ്രഫസർ പി. സ്വരാദ്, വിവിധ വകുപ്പുകളിലെ വിദ്യാർഥികൾ, ഇ.ഡി.സി കമ്യൂണിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യന്ത്രം പുറത്തിറക്കിയത്.
യന്ത്രത്തിെൻറ മുകൾഭാഗത്ത് കൂടി കറൻസികളിട്ടാൽ അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് 10 സെക്കൻഡിനകം കൊറോണ വൈറസുകളെ നശിപ്പിക്കുന്ന രീതിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.