കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി എല്ലാ പാർട്ടി ഘടകങ്ങളും അംഗങ്ങളും വർഗ ബഹുജന സംഘടന പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്ന് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അഭ്യർഥിച്ചു. ജാതി, മത,രാഷ്ട്രീയ വ്യത്യാസമില്ലാതെ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ജില്ല സെക്രട്ടറി പി. മോഹനൻ അഭ്യർഥിച്ചു.
കെണ്ടയ്ൻമെൻറ് സോണുകളടക്കമുള്ള തീവ്രവ്യാപന പ്രദേശങ്ങളിൽ സഹായങ്ങൾ എത്തിച്ചുകൊടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പുമായും സഹകരിച്ച് സന്നദ്ധ പ്രവർത്തനം നടത്തണം. ഇവരുടെ നിർദേശമനുസരിച്ച് മാത്രമേ പ്രവർത്തനം നടത്താവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.