വടകര: മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ അറസ്റ്റിൽ. മണിയൂര്‍ മന്തരത്തൂരിലെ 28കാരി, കാമുകന് തിരുവനന്തപുരം മുളമൂട് സ്വദേശി മഹേഷ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. മന്തരത്തൂരിൽനിന്ന് യുവതിയെ തിരുവനന്തപുരത്തേക്കാണ് വിവാഹം ചെയ്തയച്ചത്. ഇവര്‍ക്ക് ആറും ഒമ്പതും വയസ്സുള്ള രണ്ട് പെണ്മക്കളുണ്ട്. മഹേഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
ജിം പരിശീലകനായ മഹേഷ് യുവതിയുടെ വീടിനു സമീപമാണ് താമസിച്ചിരുന്നത്. ഇവിടെനിന്നുള്ള പരിചയമാണ് ഒളിച്ചോട്ടത്തില്‍ കലാശിച്ചത്. യുവതിയുടെ മുത്തച്ഛൻ ഈ മാസം മരണപ്പെട്ടിരുന്നു.
മരണാനന്തര ചടങ്ങുകള്‍ക്കായി നാട്ടിലെത്തിയ യുവതിയെ ഈ മാസം ആറിന് പുലർച്ച ബൈക്കുമായെത്തി മഹേഷ് കൂട്ടിെക്കാണ്ടുപോവുകയായിരുന്നു. കര്‍ണാടകയില്‍ ഇവര്‍ ഒളിച്ചുതാമസിക്കുന്നത് കണ്ടെത്തിയ പൊലീസ് അവിടെയെത്തിയെങ്കിലും ഇവർ കോയമ്പത്തൂരിലേക്ക് കടന്നു. ഒടുവില്‍ വെള്ളിയാഴ്ച നെന്‍മാറയില്‍നിന്നാണ് ഇരുവരും പിടിയിലായത്. വടകര പൊലീസ് അറസ്റ്റ്ചെയ്ത പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.