Posted On
date_range Updated On
date_range എസ്.ഐ വിദ്യാർഥികളെ മർദിച്ചതായി പരാതി
നാദാപുരം: വിദ്യാർഥികളെ മർദിച്ചതായി എസ്.ഐക്കെതിരെ പരാതി. വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന നാദാപുരം ഉപജില്ല കായികമത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികളെ വളയം എസ്.ഐ അനീഷ് വി. വടക്കേടത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ക്രൂരമായി മർദിച്ചതായാണ് പരാതി.
കായികമത്സരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കന്നുകളം സ്വദേശികളായ ബാലസംഘം കന്നുകുളം യൂനിറ്റ് സെക്രട്ടറി ജിതിൻകൃഷ്ണ (15), ഷമൽ (17) എന്നീ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. വിദ്യാർഥികളെ അടിയന്തര ചികിത്സക്കായി നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലാവകാശ കമീഷനും വകുപ്പുതല മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രക്ഷിതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.