representational image
Posted On
date_range Updated On
date_range യാത്രക്കിടെ ബസ് ജീവനക്കാർ മർദിച്ചതായി പരാതി
നാദാപുരം: ബസ് യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. ഇന്നലെ രാത്രി ഏഴര മണിയോടെ തലശ്ശേരിയിൽ നിന്നും നാദാപുരത്തേക്ക് വരുന്നതിനിടെ ബസിലെ യാത്രക്കാരനായ കക്കംവെള്ളി സ്വദേശി കരിച്ചേരി പുരുഷുവിനെയാണ് (61) മർദനമേറ്റ പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
യാത്രക്കിടെ കണ്ടക്ടറും മറ്റു രണ്ടുമൂന്നു പേരും ചേർന്ന് മർദിച്ചെന്നാണ് ഇയാളുടെ പരാതി. മൂക്കിനുപരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.