പറമ്പിൽ ബസാർ: അക്ഷര വെളിച്ചം പകർന്ന് ഒരുനാടിനെ സംസ്കാരിക സമ്പന്നതയിലേക്ക് നയിച്ച പറമ്പിൽ എ.എം എൽ.പി സ്കൂൾ 99ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ശതാബ്ദി ആഘോഷ പ്രഖ്യാപനവും മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര വിതരണവും കർമശ്രേഷ്ഠ പുരസ്കാരാർഹരായ കെ.കെ. ഷാഹുൽ ഹമീദ്, കെ. ശ്രീരേഖ എന്നിവർക്കുള്ള പുരസ്കാര സമർപ്പണവും മന്ത്രി നിർവഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ പൂർവ വിദ്യാർഥികൾക്കും ടെന്നികൊയ്റ്റ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണ മെഡൽ നേടിയ മെഹന ഷെനിൻ, ശിശുക്ഷേമസമിതിയുടെ ജില്ലതല ചിത്രരചന മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച ആരാധ്യ, സബ്ജില്ല തല വിദ്യാരംഗം മത്സരത്തിൽ സമ്മാനം ലഭിച്ച റഹാൻ, സാലിമ എന്നിവർക്കുമുള്ള ഉപഹാര വിതരണവും അവർ നിർവഹിച്ചു. ഗാനരചയിതാവ് നിധീഷ് നടേരി മുഖ്യാതിഥിയായി. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു പ്രദോഷ്, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ യു.പി. സോമനാഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.