Posted On
date_range Updated On
date_range പൊലീസ് ഡ്യൂട്ടി തടസ്സപ്പെടുത്തിയ അഭിഭാഷകനെതിരെ കേസ്
കോഴിക്കോട്: പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയ ഹൈകോടതി അഭിഭാഷകനെതിരെ കേസ്. എറണാകുളം സ്വദേശിയും കോഴിക്കോട്ട് താമസിക്കുകയും ചെയ്യുന്ന അഡ്വ. കെ.കെ. ജയരാജ് നമ്പ്യാർക്കെതിരെയാണ് കേസെടുത്തതെന്ന് കസബ പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് പാവമണി റോഡിലാണ് സംഭവം. ഇദ്ദേഹം റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് തട്ടിക്കയറുകയായിരുന്നുവത്രെ. ഇതോടെ സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസ് എത്തി. ഇവരെയും ഭീഷണിപ്പെടുത്തുകയും ജോലിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇദ്ദേഹത്തിനെതിരെ പകർച്ചവ്യാധി പകർത്തൽ നിയമത്തിലെ വകുപ്പുകളും ചുമത്തിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.