മുഹമ്മദ് ഹാസിഫ്, മുർഷിദ്, സുദർശ്, ജിനേഷ്

ചേവായൂരിലും എലത്തൂരിലും കഞ്ചാവ് വേട്ട; 14 കിലോയുമായി അഞ്ചു യുവാക്കൾ പിടിയിൽ

വെള്ളിമാട്​കുന്ന്: ആറര കിലോ കഞ്ചാവുമായി നാലംഗ സംഘം ചേവായൂർ പൊലീസ് പിടിയിലായി. കാസർകോട് സ്വദേശി മുഹമ്മദ് ഹാസിഫ് (23), അരക്കിണർ സ്വദേശി മുർഷിദ് ( 21 ), വെസ്​റ്റ്​ഹിൽ സ്വദേശി സുദർശ് (22), പുതിയങ്ങാടി സ്വദേശി ജിനേഷ് (21 ) എന്നിവരെയാണ് ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ടി.പി. ശ്രീജിത്തി​െൻറ നിർദേശത്തെ തുടർന്ന് എസ്.ഐ എം.കെ. അനിൽകുമാർ പാറോപ്പടിയിൽ അറസ്​റ്റ്​ ചെയ്തത്. മയക്കുമരുന്ന് സംഘത്തെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ലഭിച്ചു. 

പാവങ്ങാട് കണ്ടംകുളങ്ങരയിൽ ഏഴര കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. പുതിയ നിരത്ത് മുഹമ്മദ് ഫർസാദി (24) നെയാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.കെ. ബിജുവി​െൻറ നിർദേശത്തെ തുടർന്ന് എസ്.ഐ സനീഷ് അറസ്​റ്റ്​ ചെയ്യുന്നത്.

ചേവായൂർ പൊലീസ് പിടിയിലായ കഞ്ചാവ് കേസിലെ പ്രതികളിൽനിന്ന് ലഭിച്ച സൂചനയെ തുടർന്നാണ് പാവങ്ങാട് സീന പ്ലാസ്​റ്റിക്സിനു സമീപം കാറിലെത്തി കഞ്ചാവ് കൈമാറാനുള്ള ശ്രമത്തിനിടെ പൊലീസ് യുവാവിനെ പിടികൂടിയത്.

Tags:    
News Summary - Cannabis seized Chevayur and Elathur; Five youths arrested with 14 kg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.