ജാഫർ
കോഴിക്കോട്: 22 വർഷം മുമ്പ് നടന്ന മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. നടുവണ്ണൂർ കാരയാട് സ്വദേശി കുതിരവട്ടത്തുമ്മൽ ജാഫറാണ് ടൗൺ പൊലീസിന്റെ പിടിയിലായത്. 2001 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട 40,500 രൂപ വിലവരുന്ന സ്പ്ലെൻഡർ ബൈക്ക് പ്രതിയും കൂട്ടാളിയും ചേർന്ന് കവരുകയായിരുന്നു. അറസ്റ്റിലായ പ്രതികൾ 2001 മാർച്ചിൽ ജാമ്യത്തിൽ ഇറങ്ങി. എന്നാൽ, ഒന്നാംപ്രതി ജാഫർ ഒളിവിൽ പോയി. ടൗൺ പൊലീസ് കൂമുള്ളിയിൽനിന്ന് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും വാഹനം ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. തുടർന്ന് ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്.ഐ ജിബിൻ ജെ. ഫ്രഡി, സീനിയർ സി.പി.ഒമാരായ സജേഷ് കുമാർ, എം. ബിജു, സി.പി.ഒമാരായ പി.കെ. രതീഷ്, ജിഷ എന്നിവർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.