വ​ലി​യ​ങ്ങാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച​യി​ൽ ഏ​ർ​പ്പെ​ട്ട ചു​മ​ട്ടു​ തൊ​ഴി​ലാ​ളി​ക​ൾ

തട്ടുണരും മുമ്പേ അങ്കം മുറുകി വലിയങ്ങാടി

കോഴിക്കോട്: ‘‘മാസം 2000 രൂപ പെൻഷൻ കിട്ടിത്തുടങ്ങി, ഇത് തുടരണമെങ്കിൽ എൽ.ഡി.എഫ് തന്നെ വരണം’’ -സുരേഷ്‍ കുമാർ പറഞ്ഞുതീർന്നില്ല, വന്നു ഷമീർ ഹുസൈന്‍റെ കൗണ്ടർ- ‘‘എന്നിട്ട് തൊഴിലാളി വർഗ പാർട്ടി ഒമ്പതു കൊല്ലം തുടർച്ചയായി ഭരിച്ചിട്ട് തൊഴിലാളികൾക്ക് എന്തു കിട്ടിയെന്നുകൂടി പറയ്.’’ വലിയങ്ങാടിയിൽ ചുമട്ടുതൊഴിലാളികളുടെ തെരഞ്ഞെടുപ്പ് ചർച്ച കത്തിക്കയറുകയാണ്.

അങ്കത്തട്ടിൽ പ്രചാരണത്തിന് ചൂട് പിടിച്ചിട്ടില്ലെങ്കിലും വലിയ ചർച്ചകളിലും വാദപ്രതിവാദങ്ങളിലുമാണ് ഇവർ. ക്ഷേമവും വികസനവും ഇഴകീറി പരിശോധിക്കുന്ന ചർച്ചകളിൽ അങ്കം മുറുകും. പിന്നെ ചായ കുടിച്ച് കെട്ടിപ്പിടിച്ച് പിരിയും. ‘മക്കൾ സഹായിച്ചില്ലെങ്കിലും കഞ്ഞിയും ചമ്മന്തിയും പപ്പടവും കഴിച്ച് ജീവിക്കാനുള്ള വരുമാനം സർക്കാർ കൊടുക്കുന്നുണ്ട്. വൈകിയാലും കിട്ടുമല്ലോ. ആ പ്രതീക്ഷ എൽ.ഡി.എഫിന് സ്വാധീനം വർധിപ്പിക്കും’ എന്നും വാദിക്കുന്നുണ്ട് സി.ഐ.ടി.യു പ്രവർത്തകനായ സുരേഷ്. ‘‘ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് കേരളത്തിൽ പെൻഷൻ നടപ്പാക്കിയത്.

ആ ക്രെഡിറ്റൊന്നും അവകാശപ്പെട്ട് എൽ.ഡി.എഫ് വരേണ്ട’’ -ഐ.എൻ.ടി.യു.സി പ്രവർത്തകനായ ഷമീറിന്‍റെ മറുപടി. ക്ഷേമ ബോർഡിൽനിന്ന് 30,000 രൂപയാണ് തൊഴിലാളിക്ക് ചികിത്സ സഹായം ലഭിക്കുന്നത്. ഒരപകടമോ അത്യാഹിതമോ പറ്റുന്ന തൊഴിലാളിക്ക് ഇതെന്തിന് തികയുമെന്ന് ഷമീർ ചോദിക്കുമ്പോൾ സ്വതന്ത്ര തൊഴിലാളി യൂനിയൻ ഭാരവാഹിയായ വി.പി. ഹാരിസും അതു ശരിവെക്കുന്നു.

മാ​റ്റം വ​ര​ട്ടെ

കോ​ർ​പ​റേ​ഷ​ൻ പ​തി​റ്റാ​ണ്ടു​ക​ളോ​ള​മാ​യി തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​നം ഭ​രി​ച്ചി​ട്ടും വ​ലി​യ​ങ്ങാ​യി​ൽ ശു​ചി​മു​റി സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല. പ​ള്ളി​ക​ളെ​യാ​ണ് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത്. ര​ണ്ട് ശു​ചി​മു​റി​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ട് ഇ​തു​വ​രെ തു​റ​ന്നു​ന​ൽ​കി​യി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​നി​ൽ ഭ​ര​ണം ഒ​ന്ന് മാ​റി​വ​ര​ട്ടെ. യു.​ഡി.​എ​ഫ് എ​ന്തു​ചെ​യ്യു​മെ​ന്ന് ന​മു​ക്ക് നോ​ക്കാ​ലോ, ഷ​മീ​ർ തു​ട​രു​ന്നു. ഭ​ര​ണ​മാ​റ്റം പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഹാ​രി​സി​ന്‍റെ പ​ക്ഷം. ഭ​ര​ണ​മാ​റ്റം ത​ട​യാ​നാ​ണ് വാ​ർ​ഡു​ക​ൾ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി പു​ന​ർ​നി​ർ​ണ​യി​ച്ച​തെ​ന്നും ഷ​മീ​ർ വാ​ദം തു​ട​രു​മ്പോ​ൾ വ​ലി​യ​ങ്ങാ​യി​ലെ ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​ല​ട​ക്കം യു.​ഡി.​എ​ഫു​കാ​ര​നാ​യ കൗ​ൺ​സി​ല​ർ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നും ഇ​തി​ന്​ അ​നു​വ​ദി​ക്കു​ന്ന ഫ​ണ്ട് എ​വി​ടെ പോ​യെ​ന്നും ചോ​ദി​ക്കു​ന്നു സു​രേ​ഷ്.

ഒ​മ്പ​തു വ​ർ​ഷ​ത്തെ എ​ൽ.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​നി​ടെ അ​രി​യ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധി​ച്ചു. പ​ക്ഷേ, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 50 കി​ലോ ചാ​ക്കി​ന് 60 പൈ​സ മാ​ത്ര​മാ​ണ് കൂ​ലി വ​ർ​ധി​ച്ച​ത്. തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​ക്ക് തു​ട​ർ​ച്ച​യാ​യി ഭ​ര​ണം കി​ട്ടി​യ​തോ​ടെ മു​ത​ലാ​ളി​ത്ത ശ​ക്തി​ക​ളാ​യി മാ​റി​യെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. കോ​ർ​പ​റേ​ഷ​ൻ സാ​ധാ​ര​ണ​ക്കാ​ര​ന്​ വീ​ട് പെ​ർ​മി​റ്റ് ഫീ​സ് വ​രെ കു​ത്ത​നെ കൂ​ട്ടി​യെ​ന്ന് യു.​ഡി.​എ​ഫ് അ​നു​കൂ​ലി​ക​ൾ ആ​രോ​പി​ക്കു​മ്പോ​ൾ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തേ​ണ്ടേ​യെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് പ​ക്ഷ​ത്തി​ന്‍റെ മ​റു​ചോ​ദ്യം.

Tags:    
News Summary - Before they could wake up, the edge tightened and they became big

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.