ബാറുകള്‍ക്ക് കോവിഡ് ബാധകമല്ല ആപ്പില്ലാതെ മദ്യവില്‍പന; 144 പാലിക്കുന്നില്ലെന്നും ആക്ഷേപം

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നടപടികള്‍ തുടരുമ്പോഴും ബാറുകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടം തടയാന്‍ നടപടിയില്ല. 144 അനുസരിച്ച് അഞ്ചുപേരിലധികം കൂടി നില്‍ക്കരുതെന്നാണ് നിബന്ധന. അവശ്യസാധനങ്ങള്‍ വാങ്ങാനെത്തുമ്പോള്‍ വാഹനം കടകള്‍ക്കു മുന്നില്‍ നിര്‍ത്തിയാല്‍പോലും ഇടപെടുന്ന അധികാരികള്‍ ബാറുകളിലെ നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. അതത് പ്രദേശങ്ങളിലെ പ്രാദേശിക ജനപ്രതിനിധികളും കോവിഡ് പ്രതിരോധത്തിനായുള്ള ആര്‍.ആര്‍.ടി അംഗങ്ങളും ഇടപെടുന്നുമില്ല. ജില്ലയിലെ മിക്ക ബാറുകള്‍ക്കു മുന്നിലും വൈകുന്നേരങ്ങളില്‍ വന്‍തിരക്കാണ്. കഴിഞ്ഞ ദിവസത്തെ മുക്കത്തെ ബാറിനു മുന്നില്‍ തിരക്കുണ്ടാക്കിയവരെ പൊലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.

കോഴിക്കോട് നഗരത്തിലെ ചില ബാറുകളിലും കോവിഡ് നിബന്ധനകള്‍ പാലിക്കാതെയാണ് ഇടപാടുകള്‍. ബൈപ്പാസിനരികലെ ബാറിനു മുന്നില്‍ വന്‍തിരക്കുണ്ടായിട്ടും അധികൃതര്‍ എത്തിനോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ല കലക്ടറുടെ ഫേസ്ബുക് പേജില്‍ ഇതുസംബന്ധിച്ച നിരവധി കമൻറുകളാണ് വരുന്നത്.

ബെവ്ക്യൂ ആപ്പ്​ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ വിദേശമദ്യം നല്‍കാന്‍ പാടുള്ളൂ. എന്നാല്‍, ബിവ​േറജസ് ഒൗട്ട്​ലെറ്റുകളില്‍ മാത്രമാണ് ആപ്പ് ബുക്കിങ്ങിലൂടെ മദ്യം വില്‍ക്കുന്നത്. ബാറുകളില്‍ ആര്‍ക്കും മദ്യം കിട്ടും. തിരക്കു കൂടാന്‍ കാരണവും ഇതാണ്. എക്സൈസ്​ വകുപ്പി​​െൻറ അറിവോടെയാണ് ഇത്തരം നിയമവിരുദ്ധ വില്‍പന. മാവൂര്‍ റോഡിലെ ബാറുകളില്‍ കാര്‍ പാര്‍ക്കിങ് ഭാഗത്താണ് വില്‍പന. ഉപഭോക്താക്കളുടെ പേരും ഫോണ്‍ നമ്പറും പോലും എഴുതിവെക്കുന്നില്ല.

ക​െണ്ടയ്ൻമെൻറ്​ സോണുകളില്‍ ഇടവഴികള്‍വരെ കെട്ടിയടക്കുന്ന അധികൃതര്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് കാണുന്നുമില്ല. മാവൂര്‍ റോഡി​െൻറ ഒരുഭാഗത്ത് തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങളായിരുന്നു. എന്നാല്‍, സമീപത്തെ ബാറില്‍ കച്ചവടത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ബിവറേജസ് ഒൗട്ട്​ലെറ്റുകളില്‍ ചിലതിന് മുന്നിലും തിരക്ക് പതിവാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് കക്കോടി പാലത്തിനരികിലേക്ക് മാറ്റിയ ഒൗട്ട്​ലെറ്റിനുമുന്നില്‍ സാമൂഹിക അകലം പോലും പാലിക്കുന്നില്ല.

പൊലീസും ജില്ല ഭരണകൂടവും മറ്റും തിരക്കുകളിലായതിനാല്‍ ഇത്തരം നിയമലംഘനങ്ങളില്‍ കൃത്യമായി ഇടപെടാന്‍ പറ്റുന്നില്ല. എന്നാല്‍, ഉത്തരവാദപ്പെട്ട വിഭാഗമായ എക്സൈസ് ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയാണ്. ആപ്പ്​ വഴി മദ്യവില്‍പന തുടങ്ങിയ സമയത്ത് ബാറുകള്‍ക്കു മുന്നില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ സദാ സജീവമായിരുന്നു.

എന്നാല്‍, നിലവില്‍ ആരുമില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന സംവിധാനത്തെ അട്ടിമറിച്ചത് കോഴിക്കോട്ടുകാരനായ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും അറിഞ്ഞ മട്ടില്ല. ഗ്രാമനഗര വ്യത്യാസമില്ലാതെ 'മൊബൈല്‍ മദ്യക്കച്ചവടവും' വ്യാജ മദ്യ ഇടപാടും സജീവമാണെങ്കിലും റെയ്ഡുകളും നിലച്ചിരിക്കുകയാണ്. ബാറുകളും ബിവറേജസ് ഒൗട്ട്​ലെറ്റുകളും തുറന്നതിനാല്‍ വ്യാജമദ്യവും അനധികൃത മദ്യക്കച്ചവടവം തീരേ ഇല്ലെന്നാണ് എക്സൈസി​െൻറ അവകാശവാദം.

Tags:    
News Summary - bars selling liquor without app violating section 144

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.