Posted On
date_range Updated On
date_range കൊലപാതകശ്രമം: പ്രതിക്ക് തടവും പിഴയും
കോഴിക്കോട്: വധശ്രമക്കേസിലെ പ്രതിക്ക് രണ്ടു വർഷം തടവും 10,000 രൂപ പിഴയും. കൊല്ലം പള്ളിത്തോട്ടം ആറ്റക്കൽ പുരയിടം ഷാജഹാനെയാണ് കോഴിക്കോട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി മൂന്ന് ശിക്ഷിച്ചത്.
കോഴിക്കോട് സ്വദേശി റോഷിൻ സെനിത്തിനെ 2016 ഡിസംബർ 30ന് രാത്രി ഒമ്പതിന് വാക്കേറ്റത്തെ തുടർന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഷാജഹാൻ റോഷൻ സെനിത്തിനെ ബീച്ചിൽ ഒരു ഹോട്ടലിൽവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നു. വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.