Posted On
date_range Updated On
date_range എ.ടി.എമ്മിലെ കവർച്ചശ്രമം: പ്രതിയെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ എ.ടി.എമ്മിലുണ്ടായ കവർച്ചശ്രമത്തിൽ പ്രതിയെ തിരിച്ചറിയാനായില്ല. മലബാർ ആശുപത്രിക്ക് സമീപത്തുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മാണ് വ്യാഴാഴ്ച പുലർച്ച തകർക്കാൻ ശ്രമം നടന്നത്. എ.ടി.എം കൗണ്ടറിനകത്ത് കയറിയ മോഷ്ടാവ് കീപാഡിന് താഴെയുള്ള ഭാഗം പൊളിക്കാൻ ചുറ്റികകൊണ്ട് ശക്തമായി അടിക്കുകയായിരുന്നു.
ഇതോടെ സുരക്ഷ അലാറം ശബ്ദിക്കുകയും മോഷ്ടാവ് ഇറങ്ങിയോടുകയുമായിരുന്നു. സി.സി.ടി.വി കാമറയിൽനിന്ന് പൊലീസിന് മോഷ്ടാവി െൻറ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ വ്യക്തമല്ല. മാസ്ക്കും മഴക്കോട്ടും ധരിക്കുകയും തലയിൽ മുണ്ടിട്ട് മൂടുകയും െചയ്തതിനാലാണ് ആളെ വ്യക്തമാവാത്തത്. നടക്കാവ് പൊലീസാണ് കേസേന്വഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.