പ്രതീകാത്മക ചിത്രം

ഇ​നി​യു​ള്ള ര​ണ്ട് നാ​ളു​ക​ൾ ആ​കാ​ശ​ത്ത് ഉ​ൽ​ക്കാ​പ്ര​വാ​ഹം

കോ​ഴി​ക്കോ​ട്: ഇ​നി​യു​ള്ള ര​ണ്ട് നാ​ളു​ക​ൾ (ആ​ഗ​സ്റ്റ് 11, 12) പാ​തി​രാ​വി​നു​ശേ​ഷം ആ​കാ​ശ​ത്ത് അ​തി​മ​നോ​ഹ​ര​മാ​യ പെ​ഴ്സി​ഡ് ഉ​ൽ​ക്കാ​പ്ര​വാ​ഹം നി​രീ​ക്ഷി​ക്കാം. മ​ഴ മേ​ഘ​ങ്ങ​ൾ അ​ല്പം മാ​റി നി​ന്നാ​ൽ വെ​റും ക​ണ്ണു കൊ​ണ്ടു​ത​ന്നെ ഈ ​ഉ​ൽ​ക്കാ വ​ർ​ഷം വ​ള​രെ മ​നോ​ഹ​ര​മാ​യി​കാ​ണാം. എ​ല്ലാ വ​ർ​ഷ​വും ആ​ഗ​സ്റ്റ് ര​ണ്ടാം വാ​ര​ത്തോ​ട് അ​ടു​ത്ത് ഈ ​പ്ര​വാ​ഹം കാ​ണാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ അ​തി​ന്‍റെ പ്ര​ധാ​ന്യം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​നൂ​റ്റാ​ണ്ടി​ൽ ആ​ദ്യ​മാ​യാ​ണ് ക​റു​ത്ത വാ​വു ദി​വ​സം ഈ ​ഉ​ൽ​ക്കാ​പ്ര​വാ​ഹം അ​തി​ൻ​റെ പാ​ര​മ്യ​ത്തി​ലെ​ത്തു​ന്ന​ത്.

ഇ​രു​ട്ടി​ന് ക​ട്ടി​കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ഉ​ൽ​ക്ക​ക​ളു​ടെ തി​ള​ക്കം കൂ​ടു​ന്ന​താ​യി കാ​ണാം. പൊ​തു​വെ വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഇ​രു​ണ്ട രാ​ത്രി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ക​ർ​ക്ക​ട​ക​വാ​വും അ​ന്നേ ദി​വ​സ​മാ​ണ്. ഇ​ന്ത്യ​യി​ൽ ദൃ​ശ്യ​മ​ല്ലെ​ങ്കി​ലും ആ​ഗ​സ്റ്റ് 12 ന് ​പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണം കൂ​ടി​യാ​ണ്. കേ​ര​ള​ക്കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ഗ​സ്റ്റ് 12 ന് ​മ​റ്റൊ​രു പ്ര​ത്യേ​ക​ത​കൂ​ടി​യു​ണ്ട്.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗ​ഗ​ന​ചാ​രി അ​നി​ൽ മേ​നോ​നും കൂ​ട്ട​കാ​രും സ​ഞ്ച​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ര ബ​ഹി​രാ​കാ​ശ​നി​ല​യം അ​ന്നേ ദി​വ​സം അ​തി​രാ​വി​ലെ 5.15 മു​ത​ൽ 5. 19 വ​രെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മാ​ന​ത്ത് നി​ന്ന് വ​ട​ക്കു കി​ഴ​ക്ക​ൻ മാ​ന​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത് കാ​ണാം. ഏ​താ​ണ്ട് നാ​ലു മി​നി​റ്റ് ശു​ക്ര ഗ്ര​ഹ​ത്തോ​ളം തി​ള​ക്ക​ത്തി​ൽ ഇ​ത് കാ​ണ​പ്പെ​ടും. ഭൂ​മി അ​തി​ന്‍റെ സൂ​ര്യ​നു ചു​റ്റു​മു​ള്ള സ​ഞ്ചാ​ര​പാ​ത​യി​ൽ, 'സ്വി​ഫ്റ്റ്-​ട​ട്ടി​ൽ' (Swift-Tuttle) എ​ന്ന വാ​ൽ​ന​ക്ഷ​ത്രം ഉ​പേ​ക്ഷി​ച്ചു​പോ​യ പൊ​ടി​പ​ട​ല​ങ്ങ​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും ഇ​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ഈ ​ഉ​ൽ​ക്കാ​പ്ര​വാ​ഹം ഉ​ണ്ടാ​കു​ന്ന​ത്.

ഈ ​അ​വ​ശി​ഷ്ട​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ഘ​ർ​ഷ​ണം മൂ​ലം ക​ത്തു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് ആ​കാ​ശ​ത്ത് തീ​യ്യ​മ്പു​ക​ൾ പോ​ലെ ഉ​ൽ​ക്ക​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 5-8 ഉ​ൽ​ക്ക​ക​ളെ കാ​ണാ​മെ​ങ്കി​ലും ഉ​ൽ​ക്കാ​പ്ര​വാ​ഹ സ​മ​യ​ങ്ങ​ളി​ൽ ഇ​ത് വ​ള​രെ കൂ​ടു​ത​ലാ​യി കാ​ണാം. പെ​ഴ്സി​ഡ് പ്ര​വാ​ഹ​ത്തി​ൽ മ​ണി​ക്കൂ​റി​ൽ 50-100 ഉ​ൽ​ക്കൈ വ​രെ കാ​ണാ​റു​ണ്ടെ​ന്ന് അ​മ​ച്വ​ർ വാ​ന​നി​രീ​ക്ഷ​ക​നും കോ​ള​മി​സ്റ്റു​മാ​യ സു​രേ​ന്ദ്ര​ൻ പു​ന്ന​ശ്ശേ​രി പ​റ​ഞ്ഞു.

ഇ​ക്കാ​ല​ത്ത് പാ​തി​രാ​വി​ന് ശേ​ഷം ശേ​ഷം വ​ട​ക്ക് കി​ഴ​ക്ക​ൻ മാ​ന​ത്ത് ഉ​ദി​ക്കു​ന്ന പെ​ഴ്സ്യൂ​സ് ന​ക്ഷ​ത്ര ഗ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നാ​ണ് ഈ ​പ്ര​വാ​ഹം വ​രു​ന്ന​താ​യി കാ​ണ​പ്പെ​ടു​ക. അ​തു​കൊ​ണ്ടാ​ണി​തി​ന് പെ​ഴ്സി​ഡ് എ​ന്ന പേ​ര് കി​ട്ടി​യ​ത്. നാം ​കാ​ണു​ന്ന ഉ​ൽ​ക്ക​ക​ൾ അ​ധി​ക​വും ഏ​താ​ണ്ട് 70-100 കി.​മീ ഉ​യ​ര​ത്തി​ലാ​യി​രി​ക്കും.

Tags:    
News Summary - ഇ​നി​യു​ള്ള ര​ണ്ട് നാ​ളു​ക​ൾ ആ​കാ​ശ​ത്ത് ഉ​ൽ​ക്കാ​പ്ര​വാ​ഹം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.