ചെലവൂർ മുഴിക്കൽ എം.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range പാട്ടും കഥയും കളികളുമായി വിദ്യാരംഗം ഉദ്ഘാടനം
ചെലവൂർ: ചെലവൂർ മുഴിക്കൽ എം.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിച്ചു. വിദ്യാർത്ഥികളിൽ വായനാശീലവും സർഗാത്മകതയും കലാസാഹിത്യാഭിരുചിയും വളർത്തുന്നതിന് പരിശീലനം നൽകി. സാഹിത്യ ക്യാമ്പിൽ കുട്ടികൾ കഥകളും കവിതകളും രചിച്ചു.
ചടങ്ങിൽ പ്രധാനാധ്യാപിക വി.കെ. ഷീബ അധ്യക്ഷത വഹിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീപ്രിയ ബി. നായർ, അധ്യാപകർ മഞ്ജു സുരഭി, ദീപിഷ, വിദ്യാർഥികൾ സൈനിക വൈഷ്ണവി, ആരവ് തുടങ്ങിയവർ സംസാരിച്ചു.
വായന ദിനത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്ത കുഞ്ഞിച്ചുണ്ടനും കുട്ടിത്താറാവും എന്ന കൃതി എം. കുഞ്ഞാപ്പ സ്‌കൂൾ ലൈബ്രറിക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.