പാളയം പച്ചക്കറി മാർക്കറ്റ് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു പാളയം പച്ചക്കറി ഫ്രൂട്സ് അനുബന്ധ മേഖല കമ്മറ്റി നടത്തിയ 48 മണിക്കൂർ റിലേ നിരാഹാരം ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള കോര്പറേഷന് നീക്കത്തിനെതിരേ സമരം ശക്തമാക്കി വ്യാപാരികള്‍. പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തുക, കച്ചവടക്കാര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യഗ്രഹസമരം ആരംഭിച്ചത്.
അഡ്വ. ഫൈസല്‍ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാളയം പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തി വ്യാപാരികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരികളുടെ പ്രകടനവും നടത്തി.
കോഡിനേഷന്‍ കമ്മിറ്റി എ.ടി അബ്ദു, പി.കെ കൃഷ്ണദാസ്, കോര്പറേഷന് പ്രതിപക്ഷ നേതാവ് എസ്.വി സെയ്ത് മുഹമ്മദ് ഷമീല്‍ തങ്ങള്‍, എന്‍.കെ ബഷീര്‍, ബാപ്പുഹാജി, പി.രാജീവ്, എസ്.കെ അബൂബക്കര്‍ എന്നിവർ സംസാരിച്ചു. പി.സക്കീര്‍, എസ് .വി അര്‍ശുല്‍ അഹമ്മദ്, പി .വി അവറാന്,എം .എ നിസാര്‍,എന്‍ .സി സമീര്‍, എം.പി കോയട്ടി,പി വി ശംസുദ്ധീന്‍,പി ടി ആലി കാട്ടുകുളങ്ങര,കെ ടി ബാവ മാങ്കാവ്, മുഹമ്മദ് മദനി, ബിച്ചു ഉമ്മളത്തൂര്‍, യൂനുസ് കോതി, ബഷീര്‍ മുഖദാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പാളയം പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തുക കച്ചവടക്കാർക്ക് ലൈസൻസ് പുതുക്കി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റിയുടെ റിലേ നിരാഹാര സമരത്തിന് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് അഭിവാദ്യങ്ങളർപ്പിച്ച് പ്രകടനം നടത്തി. പി.സക്കീർ, എസ്.വി. അർശുൽ അഹമ്മദ്, പി.വി. അവറാൻ, എം.എ. നിസാർ, എൻ.സി. സമീർ, എം.പി. കോയട്ടി, പി.വി. ശംസുദ്ദീൻ,പി.ടി. ആലി കാട്ടുകുളങ്ങര,കെ.ടി. ബാവ മാങ്കാവ്,മുഹമ്മദ് മദനി, ബിച്ചു ഉമ്മളത്തൂർ, യൂനുസ് കോതി,ബഷീർ മുഖദാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.