Posted On
date_range Updated On
date_range ട്രാൻസ്ഫോർമറിന് തീപിടിച്ചു
ചേവായൂർ(കോഴിക്കോട്): കോർപ്പറേഷൻ പതിനഞ്ചാം വാർഡിൽ ഉൾപ്പെട്ട ചേവായൂർ മാലൂർകുന്ന് എ ആർ ക്യാമ്പ് റോഡിലെ ട്രാൻസ്ഫോർമറിന് തീപ്പിടിച്ചു. ട്രാൻസ്ഫോർമറിൽ നിന്ന് ഓയിൽ ലീക്കായി അഗ്നിബഉണ്ടാവുകയായിരുന്നു.
രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. വിവരം ലഭിച്ചതിനേ തുടർന്ന് വെള്ളിമാടുകുന്ന് അഗ്നി രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ. ടി റഫീഖ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ വി തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ചു തീയണച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ നിഖിൽ ശ്രീനിവാസൻ, ജമാലുദ്ദീൻ, ഇ എ അരുൺ, ഹോം ഗാർഡ് സത്യനാഥൻ എന്നിവർ അഗ്നിശമനപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.