ഖത്തറിന്റെ ഏഷ്യൻ കപ്പ് വിജയം ആഘോഷിക്കുന്ന സഅദ് അബ്ദുൽ അസീസും അബ്ദുല്ല ഷഹീൻ അൽ ഖാനും
ഡോ. ഫെബിന സുൽത്താനക്കൊപ്പം
കോഴിക്കോട്: ചരിത്രംകുറിച്ച് രണ്ടാം തവണയും ഖത്തർ ഏഷ്യൻ കപ്പിൽ മുത്തമിട്ടപ്പോൾ ഖത്തർ പൗരന്മാരുടെ ആഘോഷം ഇങ്ങ് കോഴിക്കോട്ടും. സ്വന്തം മണ്ണിൽ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ രാജ്യത്തിനായി കപ്പുയർത്തിയതിന്റെ ആഹ്ലാദത്തിലാണ് ലോകമെമ്പാടുമുള്ള ഖത്തരികൾ. അരയിടത്തുപാലത്തെ ഹൈടെക് മെഡിസിറ്റി ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ ഖത്തർ പൗരന്മാരായ സഅദ് അബ്ദുൽ അസീസ് അബുഹൈനാനും അബ്ദുല്ല ഷഹീൻ അൽ ഖാനുമാണ് കോഴിക്കോട്ട് ആഘോഷം സംഘടിപ്പിച്ചത്. ആഘോഷപരിപാടി ചികിത്സയിൽ കഴിയുന്ന അറബ് പൗരന്മാരുടെ ഒത്തുകൂടൽകൂടിയായി. ഒമാൻ പൗരന്മാരായ ഇസ്സ അലി അബ്ദുല്ല, മഹ്മൂദ് ഹമൂദ് മതർ, നാസർ സൈദ് അബ്ദുല്ല, അബ്ദുല്ല സാലിഹ് സൈദ് അബ്ദുല്ല, സാലിഹ് സൈദ് അബ്ദുല്ല സൈദ് അൽ ജാഫറി, സൗദികളായ മുഹൈദ് ഹസ്സൻ, അൽ ഹംദ്ദി, യു.എ.ഇ സ്വദേശികളായ മുഹമ്മദ് ഹുസൈൻ അബ്ദുല്ല, സാറ മുഹമ്മദ് ഹുസൈൻ തുടങ്ങിയവരും പങ്കെടുത്തു. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. ഫെബിന സുൽത്താന നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.