Posted On
date_range Updated On
date_range സ്വകാര്യ ബസ് ഡ്രൈവർ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
പേരാമ്പ്ര (കോഴിക്കോട്): പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടിൽ സർവിസ് നടത്തുന്ന ദോസ്ത് ബസിലെ ഡ്രൈവറും നൊച്ചാട് സ്വദേശിയുമായ ഹരീഷ് (മോനൂട്ടൻ) ആണ് മരിച്ചത്.
പേരാമ്പ്ര ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സിനുള്ളിൽ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം താഴെയിറക്കി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.