പോക്സോ കേസിൽ അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. പയ്യന്നൂർ വെള്ളൂർ സ്വദേശി റയിഹാനത്ത് മൻസിലിൽ ഹബീബിനെയാണ് (49) കസബ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തത്. ഏപ്രിൽ പത്തിന് വിദ്യാർഥിനി ബസിൽ കോഴിക്കോട്ടേക്ക് യാത്ര ചെയ്യവേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പ്രതിയെ കണ്ണൂരിലെ വീട്ടിൽനിന്ന് ഇൻസ്പെക്ടർ കിരൺ സി. നായരുടെ നിർദേശപ്രകാരം എസ്.ഐ സജീവ് കുമാർ, എ.എസ്.ഐമാരായ സജേഷ് കുമാർ, ഷാലു, ഷീബ, എസ്.സി.പി.ഒ സുജിത്ത്, സി.പി.ഒമാരായ ശ്രീശാന്ത്, വിപിൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT