എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷന്‍റെ അറസ്റ്റ് ഹിന്ദുത്വ ഭരണകൂട വേട്ടയുടെ തുടർച്ച -സോളിഡാരിറ്റി

കോഴിക്കോട്: എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയുടെ അറസ്റ്റ് ഹിന്ദുത്വ ഭരണകൂട വേട്ടയുടെ തുടർച്ചയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ എതിരാളികളെ അധികാര ദുർവിനിയോഗത്തിലൂടെ ഉന്മൂലനം ചെയ്യുന്ന ഫാസിസ്റ്റ് നടപടികളുടെ തുടർച്ചയാണിത്. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ തുടങ്ങിയവ ഉപയോഗിച്ച് ഭരണകൂട വിമർശനം ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിട്ടിട്ടും ബി.ജെ.പി നേതാക്കൾക്കെതിരെ ഇ.ഡി കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു. മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നുള്ള സംഘടനകളെ വേട്ടയാടുമ്പോൾ പൊതു സമൂഹം പുലർത്തുന്ന നിശബ്ദത ഇസ്ലാമോഫോബിയയുടെ ഭാഗം തന്നെയാണ്. ഭരണകൂടവും രാജ്യവും രണ്ടാണെന്ന് തന്നെ തിരിച്ചറിഞ്ഞ് അവശേഷിക്കുന്ന വിയോജന സ്വരങ്ങളെ പോലും നിശബ്ദമാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.

സംസ്ഥാന പ്രസിഡന്‍റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, സെക്രട്ടറിമാരായ ശബീർ കൊടുവള്ളി, ഡോ. എ.കെ സഫീർ, വി.പി റശാദ്, ടി.എ. ബിനാസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Arrest of the SDPI national president is a continuation of the Hindutva govt's hunt, says Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.