രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിന്റെ ഇരുപത്തൊന്നാം വാർഷികം ഉത്ഘാടനം ഐ.ഇ.സി.ഐ ചെയർമാൻ എം.കെ. മുഹമ്മദാലി നിർവഹിക്കുന്നു
കോഴിക്കോട്: അക്കാദമിക മികവ് മാത്രമല്ല, മാനുഷിക മൂല്യങ്ങളിലെ ഉന്നതിയും വിദ്യാഭ്യാസത്തിന്റ പ്രഥമ ലക്ഷ്യമാവണമെന്ന് ഐ.ഇ.സി.ഐ ചെയർമാൻ എം.കെ. മുഹമ്മദാലി. രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിന്റെ ഇരുപത്തൊന്നാം വാർഷികം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.ഇ.എം വർക്കിങ് പ്രസിഡന്‍റ് പി.സി. ബഷീർ സാഹിബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കുഞ്ഞഹമ്മദ് ലാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു.
രാമനാട്ടുകര കൗൺസിലർ നൗഫൽ തോട്ടുങ്ങൽ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം മനോജ് കോതേരി, സ്കൂൾ മാനേജർ ഹാഷിം. വി, ചിക്കാഗോ യൂനിവേഴ്സിറ്റി റിസർച്ച് സ്കോളറും പൂർവ വിദ്യാർഥിയുമായ ബാസിൽ സലീം എന്നിവർ സംസാരിച്ചു.
സ്കൂൾ സി.ഇ.ഒ ഹബീബ് റഹ്മാൻ സി.പി, മോണ്ടിസോറി ഹെഡ് മിസ്ട്രെസ് ബബിത സലാഹുദ്ദീൻ, ഐ.ഇ.എം ജനറൽ സെക്രട്ടറി പി.സി. അബ്ദുൽ റഹീം, ജോയിന്റ് സെക്രട്ടറി ഷാഹുൽ ഹമീദ് എം.സി, പി.ടി.എ പ്രസിഡന്റ് ഇർഷാദ്. യു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി. ബഷീർ, അബ്ദുൽ ഖാദർ സി.പി, അക്കാഡമിക് കൗൺസിൽ മെമ്പർ റഷീദ് അലി. സി, ഫവാസ് സി, ഇർഷാദിയ കോളജ് പ്രിൻസിപ്പൽ നവാസ് പൈങ്ങോട്ടായി എന്നിവർ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.
വിദ്യാർഥികളുടെ കലാപരിപാടികൾ സെലിബ്രിറ്റി ഗായിക സിതാര ഇരിങ്ങാട്ടിരി ഉത്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ആതിര സ്വാഗതവും കോർഡിനേറ്റർ റഹ്മത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.