Posted On
date_range Updated On
date_range വയോധികയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമമെന്ന പരാതിയിൽ കേസ്
കോഴിക്കോട്: ദലിത് വയോധികയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കേസെടുത്തു. നെല്ലിക്കോട് കുന്നത്തുതാഴത്ത് മേക്കാട്ടുത്താഴം തോട്ടപ്പാട്ടിൽ സുമതിയുടെ അഞ്ച് സെന്‍റ് ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിലാണ് പട്ടികജാതി-ഗോത്ര കമീഷൻ സ്വമേധയാ കേസെടുത്തത്.
അടിയന്തര അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവി, കലക്ടർ, റവന്യൂ ഡിവിഷനൽ ഓഫിസർ, ജില്ല പട്ടികജാതി വികസന ഓഫിസർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. സുമതി പരാതി നൽകി രണ്ടു മാസം പിന്നിട്ടിട്ടും അധികാരികൾ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ മുതിരാത്ത സാഹചര്യത്തിലാണ് കമീഷന്റെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.