94 കുപ്പി വിദേശമദ്യവുമായി യുവാവ്​ പിടിയിൽ

താമരശ്ശേരി: 94 കുപ്പി വിദേശമദ്യവുമായി യുവാവ് താമരശ്ശേരി എക്‌സൈസ് റേഞ്ച് സംഘത്തി​ൻെറ പിടിയിലായി. കുന്ദമംഗലം ചാലിയിൽ വീട്ടിൽ ജിതേഷ് ആണ് (42) അറസ്​റ്റിലായത്. തിങ്കളാഴ്​ച ഉച്ചക്ക് ഒന്നോടെ കിനാലൂർ രാരോത്ത് മുക്കിൽ വെച്ച് മദ്യം കാറിൽ കടത്തി വിൽപന നടത്തവെ ജിതേഷിനെ എക്‌സൈസ് പിടികൂടുകയായിരുന്നു. മദ്യം കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് കസ്​റ്റഡിയിലെടുത്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്​ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർ എം. അനിൽകുമാർ, സി.ഇ.ഒമാരായ സുജിൽ, ശ്യാം പ്രസാദ്, ദീപേഷ്, വനിത സി.ഇ.ഒ ബിനി, ഡ്രൈവർ കൃഷ്​ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പേരാമ്പ്ര ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.