പ്രതി രജീഷ്
നാദാപുരം: പന്ത്രണ്ടുകാരിയെ പ്രണയം നടിച്ച് വീട്ടിനകത്തുകയറി ബലാത്സംഗം ചെയ്ത പ്രതിക്ക് 58 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വളവിലായി രജീഷിനെയാണ് (25) നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എം. ശുഹൈബ് ശിക്ഷിച്ചത്.
നരിപ്പറ്റ കമ്പനി മുക്കിൽ വാടക വീട്ടിൽ താമസിക്കുന്ന പ്രതി പാതിരിപ്പറ്റയിലെ വാടകവീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന അതിജീവിതയെ വീട്ടിൽ അതിക്രമിച്ചു കയറി പ്രണയം നടിച്ച് 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ക്രൂരമായ ലൈംഗിക അതിക്രമവും ബലാത്സംഗവും ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
സംഭവമറിഞ്ഞ നാട്ടുകാരും സാമൂഹിക പ്രവർത്തകരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി ബാലസദനത്തിലും കോഴിക്കോട് ചിൽഡ്രൻസ് ഹോമിലേക്കും എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് പീഡനവിവരം പുറത്തറിയുന്നത്.
തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ കുറ്റ്യാടി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽവെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. കുറ്റ്യാടി പൊലീസ് ഇൻസ്പെക്ടർമാരായ കെ. രാജീവ് കുമാർ, ടി.പി. ഫർഷാദ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. മനോജ് അരൂർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.