480 പേര്‍ക്ക് കോവിഡ്; രോഗമുക്തി 517

കോഴി​ക്കോട്​: ജില്ലയില്‍ വ്യാഴ​ാഴ്​ച 480 പോസിറ്റിവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കുമാണ് പോസിറ്റിവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 456 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5893 പേരെ പരിശോധനക്ക് വിധേയരാക്കി. 8.14 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 517 പേര്‍ കൂടി രോഗമുക്തിനേടി. രോഗം സ്ഥിരീകരിച്ച് 5848 ​പേരാണ്​ ചികിത്സയിലുള്ളത്​. സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റിവ് കേസുകള്‍: കോഴിക്കോട് കോര്‍പറേഷന്‍ - 135, ചേളന്നൂര്‍ 8, ചെറുവണ്ണൂര്‍ 6, ചോറോട് 5, ഫറോക്ക് 8, കക്കോടി 21, കാക്കൂര്‍ 8, കായക്കൊടി 10, കിഴക്കോത്ത് 5, കൊടുവള്ളി 9, കൊയിലാണ്ടി 7, കോട്ടൂര്‍ 5, കുന്ദമംഗലം 6, കുന്നുമ്മല്‍ 16, കുരുവട്ടൂര്‍ 5, കുറ്റ്യാടി 6, മുക്കം 6, നരിക്കുനി 7.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.