Posted On
date_range Updated On
date_range രണ്ടു ദിവസത്തിനുള്ളിൽ കോഴിക്കോട് മെഡി. കോളജിൽ മരിച്ചത് 30 പേർ
കോഴിക്കോട്: കോവിഡ് ചികിത്സയിലിരിക്കെ രണ്ടു ദിവസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത് 30 പേർ. ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് ഇത്രയും പേർ മരിച്ചത്.
ഇവരിൽ അഞ്ചുപേർ മലപ്പുറം സ്വദേശികളും ബാക്കിയുള്ളവർ കോഴിക്കോട്ടുകാരുമാണ്. 49 മുതൽ നൂറ് വയസ്സുവരെ പ്രായമുള്ളവരാണ് മരിച്ചത്. ഇവരിലേറെ പേരും മധ്യവയസ്കരാണ്. മരിച്ചവരിൽ മിക്കവരും മറ്റ് അസുഖങ്ങൾക്ക് നേരത്തേതന്നെ ചികിത്സ തേടുന്നവരാണ്.
കോവിഡ് ഗുരുതരമായ 32 പേരാണ് നിലവിൽ മെഡിക്കൽ കോളജ് ഐ.സി.യുവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.