കോഴിക്കോട്: '21 ഗ്രാംസ്' സിനിമ പ്രദർശിപ്പിക്കാൻ നഗരത്തിലെ തിയറ്റർ ഉടമകൾ തയാറായില്ലെന്ന് നടൻ അനൂപ് മേനോൻ. കോവിഡിനിടെ ചിത്രീകരണം പൂർത്തിയായിട്ടും ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നൽകാതെ തിയറ്റര്‍ അനുഭവത്തിനായി റിലീസ് നീട്ടിയിട്ടും സിനിമക്ക് കോഴിക്കോട്ടെ തിയറ്ററുകള്‍ ലഭിച്ചില്ല. അതേസമയം, മറ്റ് കേന്ദ്രങ്ങളിൽനിന്നെല്ലാം മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. വരുംനാളില്‍ തിയറ്റര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സിനിമ നല്ലതാണെങ്കില്‍ ഒരു ലോബിയ്ക്കും ആ സിനിമയെ തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. '21 ഗ്രാംസ്' സിനിമ ടീമുമായി കാലിക്കറ്റ് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സ്വദേശിയായ നവാഗത സംവിധായകൻ ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച സിനിമ ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.എന്‍. റിനീഷാണ് നിർമിച്ചത്. കെ.എന്‍. റിനീഷ്, നടന്‍ അനുമോഹന്‍, പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാകേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.