116ന്‍റെ നിറവില്‍ മായനാട് എ.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക്

കോഴിക്കോട്: 116 വര്‍ഷത്തെ ചരിത്രം പറഞ്ഞ് മായനാട് എ.യു.പി സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ സ്‌കൂളില്‍ കെ.ജി ക്ലാസുകള്‍ എ.സി സൗകര്യത്തോടെയാണ് ഒരുക്കുന്നത്. 12,000 ചതുരശ്രഅടിയിൽ തീര്‍ത്ത പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മാർച്ച്​ 27ന്​ രാവിലെ 9.30ന്​ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 25 ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്​. എം.പിയുടെയും എം.എല്‍.എയുടെയും വികസന ഫണ്ടില്‍നിന്ന് തുക ലഭിച്ചിട്ടുണ്ട്. എം.എല്‍.എ ഫണ്ട് മുഖേന സ്‌കൂളിന് ലഭിച്ച 10 ലക്ഷം രൂപ മുടക്കിയുള്ള സ്മാര്‍ട്ട് കിച്ചൻ പദ്ധതിയുടെ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 1906ലാണ് പള്ളിക്കൂടമായി മായനാട് എ.യു.പി സ്‌കൂള്‍ സ്ഥാപിതമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.