ബാലുശ്ശേരി: എക്സൈസ് റേഞ്ച് പാർട്ടിയും കോഴിക്കോട് എക്സൈസ് ഇൻറലിജൻസും സംയുക്തമായി നടത്തിയ റെയ്ഡിൽ കക്കയം മുപ്പതാം മൈലിൽ െവച്ച് 900 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കോക്കല്ലൂർ തുരുത്യാട് ഭാഗത്ത് നടത്തിയ റെയ്ഡിൽ 80 ലിറ്റർ വാഷും കണ്ടെത്തി. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജമദ്യ നിർമാണ സാധ്യത കണക്കിലെടുത്ത് പഴയ വ്യാജമദ്യകേന്ദ്രങ്ങളിലും മറ്റും എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ ബാബുരാജൻ, ഐ.ബി പ്രിവൻറിവ് ഓഫിസർ വി. പ്രജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ ശിവകുമാർ, നൈജീഷ്, രഘുനാഥ്, വിപിൻ, പ്രജീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.