മുക്കം: ശബ്ദമാധുര്യംകൊണ്ട് ലോകത്തെ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിന്റെ ഓർമകൾക്കു മുന്നിൽ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം വിദ്യാർഥികൾ ഗാനാഞ്ജലി അർപ്പിച്ചു. എൻ.എസ്.എസ് സ്ക്വയറിൽ വൈസ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ എൻ.കെ. സലീം അധ്യക്ഷത വഹിച്ചു. അലവി എ. അച്ചുതൊടിക, എസ്. കമറുദ്ദീൻ, എം.ടി. ജവാദുറഹ്മാൻ, എ.ജി. ഹനാൻ, നവ്യ സന്തോഷ്, നദ സാലിം എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർഥികളും ലത മങ്കേഷ്കറിന്റെ ഗാനങ്ങൾ ആലപിച്ചു. വളന്റിയർ ക്യാപ്റ്റൻ അസീൽ മുഹമ്മദ് സ്വാഗതവും ഷാദിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.