കോക്കല്ലൂർ, ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകൾക്ക് 92 ശതമാനം വിജയം

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിന് 92 ശതമാനം വിജയം. 298 പേർ പരീക്ഷയെഴുതിയതിൽ 41 പേർ ഫുൾ എ പ്ലസ് നേടി. 32 പേർ സയൻസ് ഗ്രൂപ്പിലും ഒമ്പതു പേർ കോമേഴ്സ് ഗ്രൂപ്പിലുമാണ് ഫുൾ എ പ്ലസ് നേടിയത്. അഞ്ച് എ പ്ലസ് നേടിയവർ 28 ആണ്. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 91.2 ശതമാനമാണ് വിജയം. 238 പേർ പരീക്ഷ എഴുതിയതിൽ 49 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. സയൻസ് ഗ്രൂപ്പിൽ 39 പേരും കോമേഴ്സ് ഗ്രൂപ്പിൽ 10 പേരുമാണ് ഫുൾ എ പ്ലസ് നേടിയത്. 24 പേർ അഞ്ച് എ പ്ലസ് കരസ്ഥമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.