കൊടുവള്ളി: കോവിഡ് പ്രതിരോധ നടപടിയുടെ രണ്ടാം ഘട്ടമായി തിങ്കളാഴ്ച നഗരസഭ പരിധിയിലെ 91 പേരുടെ സ്രവങ്ങൾ ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് അയച്ചതിൽ ബുധനാഴ്ച ലഭിച്ച 75 പേരുടെ ഫലം നെഗറ്റിവായി. 16 പേരുടെ ഫലംകൂടി ലഭ്യമാവാനുണ്ട്. ആദ്യഘട്ടത്തിൽ ജൂലൈ 27ന് 100 പേരുടെ സ്രവങ്ങൾ ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് അയച്ചിരുന്നു. ഇതിൽ വിദേശത്തുനിന്ന് വന്ന് ക്വാറൻറീനിൽ കഴിഞ്ഞ രണ്ടു പേരുടേയും സ്റ്റേറ്റ് ബാങ്കിന് സമീപത്തെ ജ്വല്ലറി ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മലപ്പുറത്ത് ബാങ്കിൽ ജോലി ചെയ്തിരുന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് കൊടുവള്ളി ടൗൺ ഉൾപ്പെടുന്ന ആറ് ഡിവിഷനുകളെ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചത്. ജൂലൈ 31ന് ആശുപത്രി ജീവനക്കാരിക്കുകൂടി കോവിഡ് പോസിറ്റിവായി. തിങ്കളാഴ്ച മരിച്ച പെരിയാംതോട് കുന്നുമ്മൽ അബ്ദുൽ റസാഖിൻെറ മകൻ സാബിത്തിൻെറ (26) വീട്ടുകാരോടും സമ്പർക്കം പുലർത്തിയവരോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.