കോഴിക്കോട്: കാമ്പസുകളിൽ ആവേശം വാനോളമുയർത്തി ജില്ലയിലെ നൂറിൽപരം കോളജുകളിൽ സംഘടിപ്പിച്ച 'പുതുലഹരിക്ക് ഒരു വോട്ട്' വോട്ടെടുപ്പ്. ജില്ല ഭരണകൂടത്തിന്‍റെയും നശാ മുക്ത് ഭാരത് അഭിയാന്‍റെയും കാമ്പസ് ഓഫ് കോഴിക്കോടിന്‍റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. 250ൽപരം ബൂത്തുകളാണ് ഒരുക്കിയത്. വോട്ടെടുപ്പിന് കോളജിൽ നിശ്ചയിച്ച പ്രിസൈഡിങ് ഓഫിസർമാരും പോളിങ് ഓഫിസർമാരും നേതൃത്വം നൽകി. കെ.എം.സി.ടി കോളജ് ഓഫ് നഴ്സിങ്, തിരുവമ്പാടി അൽഫോൺസ കോളജ്, സി.ഐ.സി.എസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കടമേരി റഹ്മാനിയ അറബിക് കോളജ്, കെ.ഇ.ടി കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, കെ.എം.സി.ടി കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ എന്നീ കോളജുകൾ 95 ശതമാനത്തിലധികം പോളിങ് നടത്തി. ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് കമീഷണർ അനുപം മിശ്ര, സബ് കലക്ടർ ചെൽസാസിനി എന്നിവർ വിവിധ പോളിങ് കേന്ദ്രങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.