ചേമഞ്ചേരി: സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. കാട്ടിലപീടികയിൽ കെ-റെയിൽ വിരുദ്ധ സമരസമിതി നടത്തുന്ന സത്യഗ്രഹം 500-ാം ദിവസത്തിലേക്ക് കടന്നു. 2020 ഒക്ടോബർ രണ്ടിനാണ് തുടക്കം. പ്രഫ. കൽപറ്റ നാരായണനായിരുന്നു ഉദ്ഘാടകൻ. 500-ാം ദിന പരിപാടി വിപുലമായി ആചരിക്കും. ഞായറാഴ്ച രാവിലെ 10 മുതൽ രാത്രി 12 വരെ രാപകൽ സമരം നടക്കും. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.കെ. രമ എം.എൽ.എ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം സി.കെ. പത്മനാഭൻ, മുൻ എം.എൽ.എമാരായ വി.ടി. ബൽറാം, കെ.എം. ഷാജി, പ്രഫ. കൽപറ്റ നാരായണൻ, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി, സമരസമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, സംസ്ഥാന സമരസമിതി അംഗം മിനി കെ. ഫിലിപ് എന്നിവർ സംബന്ധിക്കും. കുട്ടികൾക്ക് കെ-റെയിൽവിരുദ്ധ കവിത രചന മത്സരവും ചിത്രരചന മത്സരവും നടക്കും. സംഗീത സായാഹ്നവും ഉണ്ടാകും. വൈകീട്ട് ആറിന് കാട്ടിലപീടിക അങ്ങാടിയിൽ പ്രതിഷേധാഗ്നി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.