ഒതയോത്ത് കുടിവെള്ള പദ്ധതിക്ക് തുടക്കം; 50 കുടുംബങ്ങൾക്ക് ആശ്വാസമാകും

നാദാപുരം: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ഒതയോത്ത് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ഒന്നാം ഘട്ടം 15 ലക്ഷം രൂപ ചെലവിലാണ് നിർമിക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ അധ്യക്ഷത വഹിച്ചു. വാർഡിലെ ഉയർന്ന പ്രദേശം എന്ന നിലക്ക് അമ്പതോളം കുടുംബങ്ങൾക്ക് പദ്ധതി ഉപകാരപ്പെടും . മഠത്തിൽ അബ്ദുല്ല ഹാജി, പോക്കർ പെരുവങ്കണ്ടി, കണാരൻ ഒതയോത്ത്, ആർ. അമ്മദ്, അബ്ദുല്ല കിഴക്കയിൽ, പി.കെ. ഹാരിസ്, അബു കാപ്പറോട്ട് എന്നിവർ സംസാരിച്ചു. പെരുവങ്കണ്ടി അലീമ ഹജ്ജുമ്മ സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ നിർമിക്കുന്നത് . പടം :CL Kzndm 5 നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന ഒതയോത്ത് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി വി.വി. മുഹമ്മദലി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.