ആശുപത്രികളിൽ 50 ശതമാനം കിടക്കകളും കോവിഡ്​ രോഗികൾക്ക്​

കോഴി​ക്കോട്​: കോവിഡ്​ ​രോഗികൾ വർധിക്കുന്നതിനനുസരിച്ച്​ ആശുപത്രികളിൽ പ്രവേശനം വർധിക്കുന്നതിനാൽ മുൻകരുതൽ നടപടിയുമായി ജില്ല ഭരണകൂടം. കോവിഡ്​ രോഗികൾക്ക്​ പ്രാധാന്യം നൽകിയുള്ള തയാറെടുപ്പുകളാണ്​ നടത്തുന്നത്​. മെഡിക്കൽ കോളജുകളടക്കം ജില്ലയിലെ സ്വകാര്യ, സഹകരണ, ഇ.എസ്​.ഐ ആശുപത്രികളിൽ ആകെയുള്ള കിടക്കകളുടെ പകുതിയും കോവിഡ്​ രോഗികൾക്ക്​ മാത്രമായി നീക്കിവെക്കണം. എല്ലാ ആശുപത്രികളും കോവിഡ്​ രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണം. ആർക്കും ചികിത്സ നിഷേധിക്കരുതെന്ന്​ ഡോ. എൻ. തേജ്​ ലോഹിത്​ റെഡ്​ഡി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. അനാവശ്യമായ ആശുപത്രി പ്രവേശനം കർശനമായി ഒഴിവാക്കണം. അടിയന്തരമായ കോവിഡല്ലാത്ത ആരോഗ്യപ്രശ്​നങ്ങളുള്ളവരെ ​പതിവുപോലെ പ്രാധാന്യത്തോടെ ചികിത്സിക്കണം. ജില്ല മെഡിക്കൽ ഓഫിസറും ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഓഫിസറുമുൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. കോവിഡ്​ വ്യാപനം കുറയുന്നതുവരെ ഈ ഉത്തരവ്​ നിലനിൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.