കലിതുള്ളി കാലവർഷം; 450 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍

കോഴിക്കോട്​: കാലവർഷത്തിൽ ജില്ലയിലെ പുഴയോര മേഖലകൾ മിക്കതും വെള്ളത്തിനടിയിൽ. കൃഷിക്കും വീടിനുമുൾപ്പെടെ വലിയതോതിൽ നാശം സംഭവിച്ചു. നാലു താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. 135 കുടുംബങ്ങളിലെ 450 പേരാണ് വിവിധ ക്യാമ്പുകളിലേക്ക് മാറിയത്. കോവിഡ് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്കും മാറി. ജില്ലയിലെ താലൂക്കുകളിൽ ആരംഭിച്ച കൺട്രോൾ റൂം നമ്പറുകൾ- 1077 (കലക്ടറേറ്റ്), 0496 2522361 (വടകര), 0495-2372966 (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588, 0495 2223088 (താമരശ്ശേ രി). കോഴിക്കോട്​ താലൂക്ക്​ താലൂക്കിലെ 13 ക്യാമ്പുകളിൽ 134 പേരാണുള്ളത്. മാവൂര്‍ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മാവൂര്‍ ജി.എച്ച്.എസ്.എസില്‍ ക്യാമ്പ് തുറന്നു. രണ്ടു കുടുംബത്തെയാണ് ഇവിടേക്ക് മാറ്റിയത്. തെങ്ങിലക്കടവ് മലബാര്‍ കാന്‍സര്‍ സൻെററിലുള്ള ക്യാമ്പിലേക്ക് മൂന്നു കുടുംബത്തെയും ജി.എം.യു.പി സ്‌കൂളില്‍ മൂന്നു കുടുംബത്തെയും കച്ചേരിക്കുന്ന് അംഗന്‍വാടിയില്‍ ഒരു കുടുംബത്തെയും മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള രണ്ട് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറി. പെരുവയല്‍ വില്ലേജില്‍ ചെറുകുളത്തൂര്‍ എ.എല്‍.പി സ്‌കൂളില്‍ രണ്ടു കുടുംബം, ചെറുകുളത്തൂര്‍ വെസ്​റ്റ്​ അംഗന്‍വാടിയില്‍ ഒരു കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. ചെറുവണ്ണൂര്‍ വില്ലേജില്‍ ലിറ്റില്‍ ഫ്ലവര്‍ എ.യു.പി സ്‌കൂളില്‍ ഏഴ് കുടുംബങ്ങളെയും കടലുണ്ടി വില്ലേജില്‍ വട്ടപ്പറമ്പ ജി.എല്‍.പി സ്‌കൂളില്‍ ഒരു കുടുംബത്തെയും കുമാരനല്ലൂര്‍ വില്ലേജില്‍ ആസാദ് യു.പി സ്‌കൂളില്‍ ഏഴ് കുടുംബങ്ങളെയും മൂട്ടോളി അംഗന്‍വാടിയില്‍ ഒരു കുടുംബത്തെയും ക്യാമ്പുകളിലേക്ക് മാറ്റി. കക്കാട് വില്ലേജില്‍ മൂന്നു കുടുംബത്തെ മാറ്റി താമസിപ്പിച്ചു. കുറ്റിക്കാട്ടൂര്‍ വില്ലേജില്‍ പൈങ്ങോട്ടുപുറം തിരുത്തുമ്മല്‍ അംഗൻവാടിയില്‍ മൂന്നു കുടുംബത്തെയും മാറ്റി താമസിപ്പിച്ചു. ഒളവണ്ണ വില്ലേജില്‍ കൊടിനാട്ടുമുക്ക് ജി.എൽ.പി.എസില്‍ ഒരു കുടുംബവും മാറി താമസിക്കുന്നുണ്ട്. വെള്ളപ്പൊക്കം ബാധിച്ച മറ്റു വില്ലേജുകള്‍ താഴക്കോട്, നീലേശ്വരം, കൊടിയത്തൂര്‍, ചാത്തമംഗലം, പൂളക്കോട്, പെരുമണ്ണ, പന്തീരാങ്കാവ്, വേങ്ങേരി. മൊത്തം 1,646 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. താമരശ്ശേരി താമരശ്ശേരി താലൂക്കിലെ മൂന്നു വില്ലേജുകളിലുള്ള മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ 50 കുടുംബങ്ങളിലെ 141 പേരാണുള്ളത്. തിരുവമ്പാടി വില്ലേജിലെ മുത്തപ്പന്‍പുഴ ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങളിലെ 18 പേരാണ് മുത്തപ്പന്‍പുഴ സൻെറ്​ സെബാസ്​റ്റ്യന്‍ എ.എല്‍.പി സ്‌കൂളിലെ ക്യാമ്പിലുള്ളത്. കോടഞ്ചേരി വില്ലേജിലെ വെണ്ടേക്കുംപൊയില്‍ ആദിവാസി കോളനിയില്‍ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേര്‍ ചെമ്പുകടവ് ജി.യു.പി സ്‌കൂള്‍ ക്യാമ്പിലും കട്ടിപ്പാറ വില്ലേജിലെ 14 കുടുംബങ്ങളിലെ 41 പേര്‍ ചമല്‍ ജി.എല്‍.പി സ്‌കൂളിലെ ക്യാമ്പിലുമാണുള്ളത്. ​െകായിലാണ്ടി കൊയിലാണ്ടി താലൂക്ക് രണ്ടു ക്യാമ്പുകളിൽ 60 പേരാണുള്ളത്​. ബാലുശ്ശേരി മര്‍കസ് പബ്ലിക് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറു പേരാണുള്ളത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയം സൻെറ്​ സെബാസ്​റ്റ്യന്‍ പള്ളി പാരിഷ്ഹാളില്‍ ആരംഭിച്ച ക്യാമ്പില്‍ 11 കുടുംബങ്ങളില്‍നിന്നുള്ള 54 പേരാണുള്ളത്. 12 വില്ലേജുകളിലായി 88 വീടുകള്‍ ഭാഗികമായും നാലു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. വടകര വടകര താലൂക്കിലെ ഒഞ്ചിയം അംഗൻവാടി, തിനൂര്‍ സൻെറ്​ ജോര്‍ജ് എച്ച്.എസ്, വിലങ്ങാട് സൻെറ്​ ജോര്‍ജ് എച്ച്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങിയത്. 38 കുടുംബങ്ങളിലെ 115 പേരാണ് ഇവിടെയുള്ളത്. 57 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി താമസിപ്പിച്ചിട്ടുണ്ട്. വാണിമേല്‍ പുഴയുടെ സമീപം താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ പ്രളയകാലത്തും നാശനഷ്​ടങ്ങളുണ്ടായ അടുപ്പില്‍ കോളനിയിലുള്ളവരെ കോവിഡ് പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കം കാരണം ഇരുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.