ഫറോക്ക്: പ്രളയത്തിൽ തകർന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതുമായ ബേപ്പൂർ നിയോജക മണ്ഡലത്തിലെ 45 റോഡുകൾ നവീകരിക്കുന്നതിന് 646 ലക്ഷം രൂപ (6.46 കോടി) അനുവദിച്ചതായി വി.കെ.സി. മമ്മദ് കോയ എം.എൽ.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക അനുവദിച്ചത്. സന്ദീപ് ഉണ്ണികൃഷ്ണൻ റോഡ് 30 ലക്ഷം, പുളിശ്ശേരി റോഡ് - 10 ലക്ഷം, ചെറുവണ്ണൂർ നല്ലളം 220 കെ.വി സബ്സ്റ്റേഷൻ റോഡ് ചെറുവണ്ണൂർ 25 ലക്ഷം, കോഴിക്കൽ താഴെ ഡ്രെയിനേജ് 10 ലക്ഷം, കൃഷ്ണപിള്ള റോഡ് നവീകരിക്കൽ ബേപ്പൂർ 10 ലക്ഷം, മാറാട് വാട്ടർടാങ്ക് റോഡ് ബേപ്പൂർ - കിഴക്കുമ്പാടം ശിവപുരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് 11 ലക്ഷം, റെയിൽവേ ലൈൻ റോഡ് -പൂക്കാട് ടെമ്പിൾ റോഡ് പത്തുലക്ഷം, ഇൻവെസ്റ്റ് മാഹി ഗംഗ ഐസ് പ്ലാൻറ് അഞ്ച് സൻെറ് കോളനി റോഡ് 10 ലക്ഷം, അയ്യപ്പൻകാവ് കുത്തുകൾ റോഡ് 10 ലക്ഷം, ഫറോക്ക് താലൂക്ക് ആശുപത്രി റോഡ് ഡ്രെയിനേജ് ഉൾപ്പെടെ 34 ലക്ഷം, കൊട്ടിരുത്തി റോഡ് കം ഫൂട്പാത്ത് കരുവൻതുരുത്തി 12 ലക്ഷം, ഏറ്റാംകുളം ഡ്രെയിനേജ് കം ഫൂട്പാത്ത് 10 ലക്ഷം, കള്ളി തൊടി - സീക്കോ ടൈൽ നല്ലൂർ റോഡ് ഡ്രെയിനേജ് ഉൾപ്പെടെ 15 ലക്ഷം, അപ്പുനായർ റോഡ് 15 ലക്ഷം, പടന്നപ്പടി റോഡ് ഫറോക്ക് 10 ലക്ഷം, ഹൈസ്കൂൾ ശ്മശാനം റോഡ് ഫറോക്ക് 10 ലക്ഷം, അംബേദ്കർ പാണ്ടിപ്പാടം റോഡ് 18 ലക്ഷം, നല്ലൂര്‍ തൂമ്പന്‍ റോഡ് ഫറോക്ക് 12 ലക്ഷം, കരപ്പാത്ത് തെക്കേത്ത് പാലക്കൊടി റോഡ് 18 ലക്ഷം, പുറ്റെക്കാട് പള്ളി കൈതോലി റോഡ് 18 ലക്ഷം, കല്ലംപാറ മുതുവാട്ടുപാറ തണ്ണീചാൽ കായപ്പടി റോഡ് 15 ലക്ഷം, കടലുണ്ടി ഗ്രാമപഞ്ചായത്ത് കെ.എസ്.ഇ.ബി എടക്കഴി കടവ് റോഡ് 30 ലക്ഷം, വളപ്പിൽ റോഡ് കടലുണ്ടി ഗ്രാമപഞ്ചായത്ത് 10 ലക്ഷം, മണ്ണൂർ വളവ് പനക്കൽ റോഡ് 20 ലക്ഷം, ചരക്കടവ് കളത്തുംപാടം റോഡ് വാർഡ് 11ൽ 10 ലക്ഷം, ആലിങ്ങൽ ശ്മശാനം കോട്ടപ്പുറം റോഡ് വാർഡ് 11ൽ 12 ലക്ഷം, പാലക്കാട്ടിലെ റോഡ് വാർഡ് 12ൽ 10 ലക്ഷം, പടന്ന ലക്ഷംവീട് റോഡ് വാർഡ് 5ൽ 15 ലക്ഷം, രാമനാട്ടുകര മുനിസിപ്പാലിറ്റി ഫാറൂഖ് കോളജ് ചെറക്കാംകുന്ന് ശ്മശാനം പെരിഞ്ചീരി റോഡ് 15 ലക്ഷം, കോലോത്തൊടി പള്ളിയാളി റോഡ് രാമനാട്ടുകര 10 ലക്ഷം, എങ്ങലത്ത്പാടം പാത്തുവേ രാമനാട്ടുകര 10 ലക്ഷം, ബി.സി റോഡ് കൊല്ലേരിത്താഴം എം.എൽ.എ ലിങ്ക് റോഡ് ഡിവിഷൻ 46ൽ കോഴിക്കോട് കോർപറേഷൻ 20 ലക്ഷം, കോയപറമ്പ് റോഡ് നല്ലളം ഡിവിഷൻ 42ൽ കോർപറേഷൻ 15 ലക്ഷം, ജയന്തി റോഡ് കിഴുവനപ്പാടം റോഡ് ഡിവിഷൻ 42ൽ കോർപറേഷൻ 15 ലക്ഷം, അരക്കിണർ റെയിൽവേ ലൈൻ റോഡ് 800 മീറ്റർ 35 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.