താമരശ്ശേരി പഞ്ചായത്തിന് 40.62 കോടിയുടെ ബജറ്റ്

താമരശ്ശേരി: ഗ്രാമപഞ്ചയാത്ത് 2022-23 വര്‍ഷ ബജറ്റ് അവതരിപ്പിച്ചു. യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ സംരംഭത്തിനു ഊന്നല്‍ നൽകുന്നതാണ് ബജറ്റ്. 40,62,63,270 വരവും 38,22,36,569 ചെലവും 2,40,26,701 മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് ഖദീജ സത്താര്‍ അവതരിപ്പിച്ചത്. വീടു നിർമാണത്തിനു 20.38 ലക്ഷവും കുടിവെള്ളത്തിനു 60 ലക്ഷവും നീക്കിവെച്ചു. കൃഷിക്ക് 70 ലക്ഷം, മൃഗ സംരക്ഷണത്തിനു 56.5 ലക്ഷം, മാലിന്യ സംസ്‌കരണം 10 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാന്‍ അധ്യക്ഷതവഹിച്ചു. എ. അരവിന്ദന്‍, അയ്യൂബ് ഖാന്‍, മഞ്ജിത കുറ്റിയാക്കില്‍, എ.പി. സജിത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT