ജുമുഅ: പള്ളിയില്‍ 40 പേരില്‍ കൂടാന്‍ പാടില്ല

കോഴിക്കോട്​: കോവിഡ് രോഗവ്യാപനത്തി​ൻെറ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച പ്രാർഥനകളില്‍ പള്ളികളില്‍ 40 പേരില്‍ കൂടാന്‍ പാടില്ലെന്ന് ജില്ല കലക്ടര്‍ നിർദേശം നൽകി. വീട്ടില്‍ ക്വാറൻറീനില്‍ കഴിയുന്നവരും അവരുടെ ബന്ധുക്കളും പങ്കെടുക്കരുത്. വിദേശരാജ്യങ്ങൾ, മറ്റു​ സംസ്ഥാനങ്ങള്‍, മറ്റു ജില്ലകളിലെ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ എന്നിവിടങ്ങളില്‍നിന്ന് അടുത്ത കാലങ്ങളില്‍ വന്നവര്‍, രോഗലക്ഷണങ്ങള്‍ ഉള്ളവർ എന്നിവർ പ്രാർഥനകളില്‍ പങ്കെടുക്കാന്‍ പാടില്ല. പങ്കെടുക്കുന്നവരുടെ രജിസ്​റ്റര്‍ സൂക്ഷിക്കണം. 65 വയസ്സിൽ കൂടുതലുള്ളവർ പങ്കെടുക്കുന്നതിലും പരമാവധി നിയന്ത്രണം വേണം. സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു. കണ്ടെയ്​ൻമൻെറ്​ സോണുകളിലെ പള്ളികളില്‍ പ്രാർഥന അനുവദനീയമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.